06:29pm 15 August 2026
NEWS
സീറോമലബാർ സഭാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തി
15/08/2026  03:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സീറോമലബാർ സഭാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തി

കാക്കനാട്: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ദേശീയ പതാകയുയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന മേജർ ആർച്ചുബിഷപ്പ്, സ്വാതന്ത്ര്യമെന്നത് കേവലം അവകാശങ്ങൾ അനുഭവിക്കൽ മാത്രമല്ലെന്നും അത് വലിയൊരു ഉത്തരവാദിത്തം കൂടിയാണെന്നും തൻറെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഇന്ത്യയുടെ മഹത്തായ വൈവിധ്യങ്ങളെയും പാരമ്പര്യത്തെയും ചേർത്തുപിടിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി സ്വാർത്ഥതയില്ലാതെ പോരാടുകയും ജീവത്യാഗം സഹിക്കുകയും ചെയ്ത മഹദ്‌വ്യക്തികളുടെ ത്യാഗപൂർണ്ണമായ പോരാട്ടങ്ങളെ നിത്യവും ഓർമ്മിച്ചുകൊണ്ടായിരിക്കണം സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൗരനും ജീവിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷചടങ്ങിൽ വൈദികരും സമർപ്പിതരും വിശ്വാസികളും അടക്കം നിരവധിയാളുകൾ  പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img